|    Feb 22 Thu, 2018 2:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കടത്തനാടന്‍ പത്മശ്രീക്ക് എന്‍ഡബ്ല്യൂഎഫിന്റെ ആദരം

Published : 31st January 2017 | Posted By: fsq

 

കോഴിക്കോട്: കടത്തനാടിന്റെ കളരി ഗുരുക്കള്‍ പത്മശ്രീ മീനാക്ഷിയമ്മയെ നാഷനല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യൂഎഫ്) ആദരിച്ചു. 67 വര്‍ഷമായി കളരി പരിശീലക എന്ന നിലയില്‍ മീനാക്ഷിയമ്മയുടെ സംഭാവനകളെ മുന്‍നിര്‍ത്തി രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചതില്‍ തങ്ങ ള്‍ക്കുള്ള സന്തോഷവും അഭിമാനവും പങ്കുവയ്ക്കാന്‍ എന്‍ഡബ്ല്യൂഎഫ് ഭാരവാഹികള്‍ മീനാക്ഷിയമ്മയുടെ കളരികേന്ദ്രത്തി ല്‍ എത്തുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗം ജസീല മീനാക്ഷിയമ്മക്ക് ഉപഹാരം സമ്മാനിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളായ സറീന, ഷംന എന്നിവരും ഒപ്പമുണ്ടായിരുന്നു. 75ന്റെ നിറവില്‍ പത്മശ്രീ ബഹുമതി തേടിയെത്തിയപ്പോള്‍ താന്‍ കൂടുതല്‍ വിനയാന്വിതയാകുന്നതായി മീനാക്ഷിയമ്മ പറഞ്ഞു. എന്‍ഡബ്ല്യൂഎഫ് സമ്മാനിച്ച ഉപഹാരം ഭര്‍ത്താവും ഗുരുവുമായിരുന്ന പരേതനായ രാഘവന്‍ മാസ്റ്ററുടെ സ്മരണയ്ക്കു മുന്നില്‍ സമര്‍പ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിനു ലഭിച്ച അംഗീകാരമായി മീനാക്ഷിയമ്മയുടെ പത്മശ്രീയെ കേരളം ആഘോഷിക്കുന്നതിനിടയിലാണ് എന്‍ഡബ്ല്യൂഎഫ് നേതാക്കള്‍ അവരെ സന്ദര്‍ശിച്ച് ആദരമര്‍പ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss