|    Oct 18 Wed, 2017 4:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘കടക്ക് പുറത്ത്’ വിവാദം : ഹോട്ടല്‍ അധികൃതരോട് വിശദീകരണം തേടി

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: രാഷ്ട്രീയസംഘര്‍ഷത്തെ തുടര്‍ന്നുള്ള സമാധാനചര്‍ച്ച റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി ‘കടക്ക് പുറത്ത്’ എന്നുപറഞ്ഞതു വിവാദമായതോടെ യോഗം നടന്ന ഹോട്ടല്‍ അധികൃതരോട് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടി. തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിലെ മാനേജര്‍ അലക്‌സ് അടക്കം മൂന്നുപേരെ വിളിച്ചാണ് വിശദീകരണം തേടിയത്. സമാധാന ചര്‍ച്ച നടന്ന മാസ്‌കോട്ട് ഹോട്ടലിലേക്ക് എങ്ങനെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം ലഭിച്ചത്, ആരാണ് പ്രവേശനത്തിന് അനുമതി നല്‍കിയത്, യോഗത്തിന്റെ ചിത്രങ്ങളടക്കം പകര്‍ത്താന്‍ ആരാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയത് എന്നതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണം തേടിയത്. സാധാരണ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മാധ്യമങ്ങളെ തടയാറില്ലെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നില്ലെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഹോട്ടല്‍ മാനേജര്‍ അടക്കമുള്ളവര്‍ നല്‍കിയ വിശദീകരണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് തൃപ്തരല്ലെന്നാണ് വിവരം. ദിവസങ്ങളായി തലസ്ഥാനത്ത് നടക്കുന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗവര്‍ണറുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമാധാന യോഗം റിപോര്‍ട്ടുചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയതാണ് മുഖ്യമന്ത്രിയുടെ രോഷപ്രകടനത്തിന് ഇടയാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക