|    Oct 19 Fri, 2018 12:10 pm
FLASH NEWS
Home   >  Editpage  >  Second edit  >  

കടക്കെണി

Published : 29th September 2017 | Posted By: fsq

 

ഇന്ത്യന്‍ സമ്പദ്‌രംഗം പ്രതിസന്ധിയിലാണ്  എന്നു തുറന്നുപറഞ്ഞതിനു മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയെ കുരിശിലേറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘപരിവാരം. കേന്ദ്ര മന്ത്രിസഭയിലെ അംഗമായ അദ്ദേഹത്തിന്റെ മകനെ തന്നെയാണ് സിന്‍ഹയെ നേരിടാനുള്ള കൗരവപ്പടയുടെ നായകനായി ഭരണകൂടം നിശ്ചയിച്ചിരിക്കുന്നത്.എന്നാല്‍, അതുകൊണ്ടൊന്നും പ്രശ്‌നത്തിനു പരിഹാരമാവില്ല എന്നാണു വിവരമുള്ളവര്‍ പറയുന്നത്. ഇന്ത്യന്‍ സാമ്പത്തികരംഗം കഴിഞ്ഞ ഒരുപതിറ്റാണ്ടിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് എന്നു ചൂണ്ടിക്കാട്ടുന്നു പ്രശസ്ത സാമ്പത്തിക പ്രസിദ്ധീകരണമായ വാള്‍സ്ട്രീറ്റ് ജേണല്‍.ഈയിടെ ആറ് ചാര്‍ട്ടുകളിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയുടെ അവസ്ഥ വാള്‍സ്ട്രീറ്റ് ജേണല്‍ ചൂണ്ടിക്കാട്ടി. നിക്ഷേപം കുത്തനെ ഇടിയുകയാണ്. അതിനാല്‍ പുതിയ തൊഴില്‍സാധ്യതകളില്ല. കാര്‍ഷികരംഗത്തും മാന്ദ്യമായതിനാല്‍ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരുമില്ല. ഇതിനു കാരണം പ്രധാനമായും ബാങ്കുകളുടെ കിട്ടാക്കടമാണ് എന്നാണു ജേണല്‍ പറയുന്നത്. പൊതുമേഖലാ ബാങ്കുകളുടെ വായ്പയുടെ ഒമ്പതു ശതമാനം കിട്ടാക്കടമായി നില്‍ക്കുകയാണ് എന്നാണ് ഔദ്യോഗിക നിഗമനം. എന്നാല്‍, 20 ശതമാനമെങ്കിലും വരും കിട്ടാക്കടം എന്ന് പാശ്ചാത്യ ഏജന്‍സികള്‍ പറയുന്നു.റിസര്‍വ് ബാങ്ക് പലിശ കുറച്ചുനോക്കിയെങ്കിലും വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറല്ല. അതിനാല്‍ കമ്പനികള്‍ക്ക് പുതുതായി നിക്ഷേപം നടത്താനുമാവുന്നില്ല. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ഏറ്റവും മോശമായ സ്വകാര്യനിക്ഷേപം നടന്ന കാലമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം എന്നാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ കണ്ടെത്തല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss