|    Dec 12 Tue, 2017 7:57 am
Home   >  Todays Paper  >  page 7  >  

കടക്കൂ പുറത്ത് : കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത്  മുഖ്യമന്ത്രിയുടെ പെരുമാറ്റവും ‘കടക്കൂ പുറത്ത്’ എന്ന പ്രയോഗവും  ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം കേന്ദ്രനേതൃത്വം. വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന തരത്തിലുള്ള ഇത്തരം ഇടപെടലുകള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നതില്‍ നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചു. ഇത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായയെ ബാധിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിളിപ്പിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി അദേഹവുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ല. തുടര്‍ന്ന് നടന്ന സര്‍വകക്ഷി സമാധാനയോഗങ്ങള്‍ ഗവര്‍ണറുടെ ഇടപെടല്‍മൂലമാണെന്ന പ്രതീതി ജനിപ്പിക്കാന്‍ ഇതു കാരണമായെന്ന് വിലയിരുത്തിയ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നേരത്തെ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നുവെന്നും സൂചന നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക