|    Oct 19 Fri, 2018 12:19 pm
FLASH NEWS

കടകള്‍ക്ക് നേരെ സാമൂഹിക വിരുദ്ധ ആക്രമണം

Published : 25th September 2017 | Posted By: fsq

 

കരുനാഗപ്പള്ളി: പുതിയകാവ്-ചക്കുവള്ളി റോഡില്‍ നിരവധി കടകള്‍ക്ക് നേരെ സാമൂഹിക വിരുദ്ധ ആക്രമണം. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള വിവിധ രാഷ്ര്ടീയ പാര്‍ട്ടികളുടെ കൊടികളും ഫഌക്‌സ് ബോര്‍ഡുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു.പുതിയകാവ് മല്‍സ്യ മാര്‍ക്കറ്റിന് സമീപം കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം നടന്നത്. മാര്‍ക്കറ്റിന് മുന്‍വശം മുട്ടകച്ചവടം നടത്തി വരുന്ന വാസുദേവന്റെ കടകുത്തിതുറന്ന് സാധനങ്ങള്‍ നശിപ്പിക്കുകയും സമീപത്തെ മെഡിക്കല്‍ ഷോപ്പിന്റെ പരസ്യബോര്‍ഡു തകര്‍ക്കുകയും ചെയ്തു. അക്രമികള്‍ ടിബി ഹോസ്പിറ്റലിന് സമീപം പച്ചകറി കട നടത്തുന്ന റിയാസിന്റെ കടയില്‍ സുക്ഷിച്ചിരുന്ന പച്ചക്കറികള്‍ നശിപ്പിക്കുകയും സമീപത്തേക്ക് വലിച്ചെറിയുകയും ചെയ്തു. റോഡ് സൈഡില്‍ ഉള്ള നാസിമിന്റെ പെട്ടിക്കട തകര്‍ക്കുകയും സാധനങ്ങള്‍ ആശുപത്രി പരിസരത്തേക്ക് വലിച്ചെറിഞ്ഞ് നശിപ്പിച്ച നിലയിലുമായിരുന്നു. പുന്നക്കുളം കാട്ടുംപുറത്ത് ജങ്ഷനിലും, പൂച്ചകട ജങ്ഷന് സമീപവും സ്ഥാപിച്ചിരുന്ന വിവിധ രാഷ്ര്ടീയ പാര്‍ട്ടികളുടെ കൊടിത്തോരണങ്ങളും ഫഌക്‌സ് ബോര്‍ഡും കൊടിമരവും അടിച്ചു തകര്‍ത്തു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാര്‍ വിവരം പോലിസില്‍ അറിയിക്കുകയും എസ്‌ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss