|    Aug 15 Wed, 2018 12:31 am
FLASH NEWS

കടകളില്‍ വെള്ളംകയറി വന്‍നഷ്ടം

Published : 8th August 2018 | Posted By: kasim kzm

നാദാപുരം: കനത്ത മഴയെ തുടര്‍ന്ന് നാദാപുരം ടൗണിലെ കടകളില്‍ വെളളം കയറി വന്‍ നാശ നഷ്ടം. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ പെയ്ത കനത്തമഴയില്‍ നാദാപുരം തലശ്ശേരി റോഡില്‍ വെളളം കയറി. ഇതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
ഒരു മണിക്കൂറോളം പെയ്ത മഴയില്‍ മല്‍സ്യ മാര്‍ക്കറ്റ് പരിസരത്തെ പത്തോളം കടകളില്‍ വെളളം കയറിയ സാധന സാമഗ്രകള്‍ നശിച്ചു. ഗാലക്‌സി ബേക്കറി, സെല്‍ജ ഫേന്‍സി സെന്റര്‍, പാലേരിക്കണ്ടി മമ്മു ഹാജിയുടെ പലചരക്ക് കട,എബിഎച്ച് പച്ചക്കറി കട, അറ്റ്‌ലസ് ജ്വല്ലറി, ജയ്ഹിന്ദ് മെഡിക്കല്‍സ് തുടങ്ങിയ കടകളിലാണ് വെളളം കയറിയത്. മമ്മു ഹാജിയുടെ പലചരക്ക് കടയില്‍ ചാക്കുകളില്‍ സൂക്ഷിച്ച അരി, പഞ്ചസാര,പിണ്ണാക്ക്,തവിട്, തുടങ്ങിയ സാധനങ്ങള്‍ വെളളത്തില്‍ കുതിര്‍ന്നു.
സാധാരണയായി നാദാപുരം ടൗണില്‍ വെളളം കയറാറില്ലെങ്കിലും ഒരു മാസം മുമ്പ് പെയ്ത മഴയിലും കടകളില്‍ വെളളം കയറിയിരുന്നു. അഴുക്കുചാലില്‍ മാലിന്യം നിറഞ്ഞതാണ് വെളളം കയറാന്‍ ഇടയാക്കിയതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മഴക്കാലത്തിന് മുമ്പ് അഴുക്ക് ചാല്‍ ശുചീകരിച്ചെങ്കിലും അതിന് ശേഷം മാലിന്യങ്ങള്‍ തളളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. കല്ലാച്ചി കുമ്മങ്കോട് റോഡിലും വെളളം കയറിയതോടെ ഗതാഗതം നിലച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss