|    Mar 25 Sat, 2017 5:06 pm
FLASH NEWS

കടകളില്‍ പരിശോധന; ഏഴ് സ്ഥാപനങ്ങള്‍ക്കെതിരേ കേസ്

Published : 20th October 2016 | Posted By: SMR

കോഴഞ്ചേരി: താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ ഏഴു സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. പൊതുവിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായാണ് പരിശോധന നടത്തിയത്. ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. കോഴഞ്ചേരി താലൂക്കിലെ രണ്ടു തട്ടുകടകള്‍, രണ്ട് മല്‍സ്യ സ്റ്റാളുകള്‍, ഒരു പച്ചക്കറിക്കട, ഒരു ചായക്കട, ഒരു ഭക്ഷണശാല എന്നിവയ്‌ക്കെതിരെയാണ് നടപടി. താലൂക്ക് സപ്ലൈ ഓഫിസര്‍ ആര്‍ പത്മകുമാര്‍, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ രഘുനാഥക്കുറുപ്പ്, ലെനി വര്‍ഗീസ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു ജോര്‍ജ് പങ്കെടുത്തു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക