|    Dec 15 Fri, 2017 6:21 am
FLASH NEWS

കടകളിലും എടിഎം കൗണ്ടറിലും നാലംഗ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം

Published : 8th December 2017 | Posted By: kasim kzm

കരുനാഗപ്പള്ളി:ബൈക്കിലെത്തിയ നാലംഗ സംഘത്തിന്റെ നേതൃത്വത്തില്‍ ദേശീയ പാതയോരത്തെ കടകളിലും എടിഎം കൗണ്ടറിലും ഉള്‍പ്പടെ മോഷണശ്രമം. സി സി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഉള്‍പ്പടെ കടയുടമകള്‍ പോലിസില്‍ പരാതി നല്‍കി. ബുധനാഴ്ച വെളുപ്പിന് രണ്ടരയോടെ കരുനാഗപ്പള്ളി ടൗണിലെ പെട്രോള്‍ പമ്പിനു സമീപം ഒരു ബൈക്കിലെത്തിയ നാലംഗ സംഘം ബൈക്ക് പെട്രോള്‍ പമ്പിനു വടക്കുവശത്തെ റോഡില്‍ വച്ചതിനു ശേഷം റോഡിന്റെ എതിര്‍വശത്തുള്ള ശബരി എന്റര്‍െ്രെപസസ് മൊബൈല്‍ വില്ല എന്ന കടയിലെത്തി ആദ്യമോഷണശ്രമം നടത്തുകയായിരുന്നു. പെട്രോള്‍ പമ്പിലും മെബൈല്‍ കടയിലുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇവരുടെ നീക്കങ്ങള്‍ പതിഞ്ഞിട്ടുണ്ട് ഇതും പോലിസ് പരിശോധിച്ചു വരികയാണ്. മൊബൈല്‍ കടയുടെ മുന്നില്‍ സ്ഥാപിച്ച നിരീക്ഷണ കാമറ ടൂത്ത് പേസ്റ്റും മണ്ണും കുഴച്ച മിശ്രിതം ഉപയോഗിച്ച് മറച്ചതിനു ശേഷം പൂട്ട് പൊളിക്കാന്‍ ശ്രമം നടത്തി. ഒരു പൂട്ട് പൊളിഞ്ഞെങ്കിലും രണ്ടാമത്തെ പൂട്ട് പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ട സംഘം ദേശീയ പാതയിലൂടെ വടക്കോട്ടു നീങ്ങി പുള്ളിമാന്‍ ജംഗ്ഷനിലെ വിജയാ ബാങ്ക് എ ടി എം തകര്‍ക്കാന്‍ ശ്രമിച്ചു. ഇവിടുത്തെ കാമറയിലും ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് പുതിയകാവ് തരംഗം തീയേറ്ററിന് എതിര്‍വശത്തെ പാലാക്കുളങ്ങര ഏജന്‍സീസ് എന്ന സ്ഥാപനത്തിലും കട കുത്തിതുറന്ന് അകത്ത് കയറിയ സംഘം കവര്‍ച്ചാ ശ്രമം നടത്തി. ദേശീയ പാതയില്‍ കറങ്ങി നടന്ന് കവര്‍ച്ച നടത്തിയ സംഘത്തെ ഉടന്‍ പിടികൂടുണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക