|    Jul 22 Sun, 2018 11:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് : പരാതിക്കാരുടെ കരം സ്വീകരിച്ചു തുടങ്ങി

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പ് കേസിലെ പരാതിക്കാരുടെ കരം നാലുവര്‍ഷത്തിനുശേഷം സ്വീകരിച്ചു. ഭൂമിയുടെ യഥാര്‍ഥ ഉടമകളുടെ കരമാണ് കടകംപള്ളി വില്ലേജ് ഓഫിസില്‍ സ്വീകരിച്ചു തുടങ്ങിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട തട്ടിപ്പിനെ തുടര്‍ന്നു നാലുവര്‍ഷമായി വില്ലേജ് ഓഫിസില്‍ കരം സ്വീകരിച്ചിരുന്നില്ല. കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി വ്യാജ തണ്ടപ്പേരുണ്ടാക്കി തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്നാണു യഥാര്‍ഥ ഭൂഉടമകളില്‍ നിന്നു കരം സ്വീകരിക്കുന്നതു നിര്‍ത്തിവച്ചത്. 2013ല്‍ കരമടയ്ക്കാന്‍ വില്ലേജ് ഓഫിസില്‍ എത്തിയപ്പോഴാണു ഭൂമി തട്ടിപ്പിനെ കുറിച്ച് എല്ലാവരും അറിയുന്നത്. 2012-13 കാലഘട്ടത്തില്‍ നടന്ന തട്ടിപ്പിനെ തുടര്‍ന്നാണ് ഇക്കാലമത്രയും 150 ഓളം കുടുംബങ്ങളുടെ കരം സ്വീകരിക്കാതിരുന്നത്. തുടര്‍ന്നു പരാതിക്കാര്‍ നടത്തിയ നിയമപോരാട്ടവും സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലുമാണ് കരം സ്വീകരിക്കാന്‍ വഴിയൊരുക്കിയത്. ഈ തട്ടിപ്പില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. കോടതിയില്‍ തീര്‍പ്പുണ്ടാവുന്നതു വരെ കരം സ്വീകരിക്കേണ്ടെന്ന് അന്നത്തെ എജി കെ പി ദണ്ഡപാണി ജില്ലാ കലക്ടര്‍ക്ക് നിയമോപദേശം നല്‍കിയതാണു പരാതിക്കാര്‍ക്കു തിരിച്ചടിയായത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കടകംപള്ളി ലാന്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ അംഗം കിഷോര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു വ്യാജപട്ടയം റദ്ദാക്കി യഥാര്‍ഥ ഉടമകള്‍ക്കു കരം സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ തഹസില്‍ദാരോട് ഉത്തരവിട്ടത്. കരം സ്വീകരിച്ച് തുടങ്ങിയതോടെ തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ കരം അടയ്ക്കാനായി കടകംപള്ളി വില്ലേജ് ഓഫിസില്‍ എത്തുന്നുണ്ട്. അതേസമയം, കുറ്റക്കാര്‍ക്കെതിരേ നിയമപോരാട്ടം തുടരാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss