|    Oct 22 Sun, 2017 8:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: പരാതിക്കാര്‍ക്ക് നോട്ടിസ്

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സിബിഐയുടെ അന്തിമറിപോര്‍ട്ട് അംഗീകരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് യഥാര്‍ഥ പരാതിക്കാര്‍ക്ക് കോടതി നോട്ടീസയച്ചു. പ്രത്യേക സിബിഐ കോടതി ജഡ്ജിയുടെതാണ് ഉത്തരവ്. നവംബര്‍ 13ന് ഹാജരായി വിശദീകരണം നല്‍കണം. തൈക്കാട് സ്വദേശികളായ പ്രേം ചന്ദ് ആര്‍ നായര്‍, രമ ബി നായര്‍, മോഹന്‍ ചന്ദ് ആര്‍ നായര്‍ എന്നിവരായിരുന്നു പരാതിക്കാര്‍.
സലിംരാജ് ഉള്‍പ്പെടെ 27 പേര്‍ക്കെതിരേയായിരുന്നു ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു നല്‍കിയ റിപോര്‍ട്ടില്‍ ആകെ അഞ്ചുപ്രതികളെ ഉള്ളൂ എന്നായിരുന്നു സിബിഐ റിപോര്‍ട്ട്. അന്തിമ റിപോര്‍ട്ടിലും അഞ്ചുപ്രതികളില്‍ കൂടുതല്‍ ഇല്ലെന്നും സലിം രാജിന്റെ ഭാര്യ ഷംഷാദിനെക്കൂടാതെ കൊല്ലം സ്വദേശികളായ ചന്ദ്രകുമാര്‍, കെ പി ഗോപി, മുന്‍ വില്ലേജോഫിസര്‍മാരായ കെ അജിത്കുമാര്‍, എസ് എസ് ഷാജി തുടങ്ങിയവരെയും പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക