|    Nov 17 Sat, 2018 4:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കടകംപള്ളിയുടെ പ്രസംഗം വിവാദത്തില്‍

Published : 24th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയ മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള സ്വീകരണ ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രസംഗം വിവാദമായി. സൈന്യത്തിനു യന്ത്രത്തോക്കുമായി നോക്കിയിരിക്കാനേ കഴിയുകയുള്ളൂവെന്നും ജനങ്ങളെ രക്ഷപ്പെടുത്താനുള്ള ശക്തിയില്ലെന്നുമായിരുന്നു കടകംപള്ളി പറഞ്ഞത്. രക്ഷാ പ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തിനെ ഏല്‍പ്പിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായാണ് കടകംപള്ളി പ്രസ്താവന നടത്തിയത്. സിപിഎം കോവളം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കടകംപള്ളിയുടെ വിവാദ പ്രസംഗം. കടകംപള്ളിയുടെ പ്രസ്താവനയ്‌ക്കെതിരേ സംഘടനകള്‍ രംഗത്തെത്തി. മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കാനുള്ള നീക്കത്തിലാണു ബിജെപി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss