|    Jul 16 Mon, 2018 4:56 am
FLASH NEWS
Home   >  Kerala   >  

കടകംപള്ളിയുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം:വിശദീകരണം തേടുമെന്ന് സിപിഎം

Published : 14th September 2017 | Posted By: mi.ptk

കൊച്ചി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വഴിപാട് കഴിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വിശദീകരണം തേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതുസംബന്ധിച്ച് വന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കാനില്ലെന്നും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കേണ്ടത് മന്ത്രിയാണെന്നും കോടിയേരി പറഞ്ഞു. കടകംപള്ളിയുടെ നിലപാട് അറിഞ്ഞശേഷം മറ്റ് നടപടികള്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കടകംപള്ളിയുടെ ക്ഷേത്ര ദര്‍ശനത്തില്‍ അതൃപ്തിയറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ രംഗത്തെത്തി. വൈരുധ്യാത്മക ഭൗതികവാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ല കടകംപള്ളിയുടേതെന്ന് അദ്ദേഹം പറഞ്ഞു.നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വഴിപാട് കഴിപ്പിക്കുകയും ചെയ്ത നടപടിയാണ് വിവാദമായത്. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ക്ഷേത്രത്തില്‍ നടന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയതും മന്ത്രിയായിരുന്നു. എന്നാല്‍ ദേവസ്വം മന്ത്രിയെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വമാണ് താന്‍ നിര്‍വഹിച്ചതെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ആര്‍ക്കും അസഹിഷ്ണുത തോന്നിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss