|    May 24 Wed, 2017 5:20 pm
FLASH NEWS

കടം: ദമ്പതികള്‍ കുട്ടിയെ വിറ്റു

Published : 8th September 2016 | Posted By: SMR

കാണ്‍പൂര്‍: കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ ദമ്പതികള്‍ അഞ്ചുമാസം പ്രായമായ കുഞ്ഞിനെ വിറ്റു. പിന്നീട് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. പരാതിയിന്‍മേല്‍ നടത്തിയ അന്വേഷണത്തിലാണ് വില്‍പന വിവരം പുറത്തറിയുന്നത്. കാണ്‍പൂരിലെ ബാബുപൂര്‍വ കോളനി നിവാസികളായ ഖാലിദ,് ഭാര്യ ഷഹിദ എന്നിവരാണ് കുഞ്ഞിനെ വിറ്റത്. ജലാന്‍ ജില്ലയിലെ ഹാറൂണ്‍ എന്ന വ്യവസായിക്കാണ് ഇവര്‍ 1.5 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റതെന്ന് പോലിസ് അറിയിച്ചു. ദമ്പതികളെയും ഹാറൂണിനെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്നു 60,000 രൂപയും കണ്ടെടുത്തു. തങ്ങളുടെ അഞ്ചുമക്കളില്‍ ഇളയ കുട്ടിയെ ജൂലൈ 20 മുതല്‍ കാണാനില്ലെന്നു കാണിച്ചായിരുന്നു ഇവര്‍ പരാതി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day