|    Oct 19 Fri, 2018 12:49 pm
FLASH NEWS

കഞ്ഞിക്കുഴി പഞ്ചായത്തില്‍ വഴിവിളക്കുകള്‍പ്രകാശിക്കുന്നില്ല; സാമൂഹികവിരുദ്ധ ശല്യം രൂക്ഷം

Published : 20th January 2017 | Posted By: fsq

 

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി പഞ്ചായത്തില്‍ വഴിവിളക്കുകള്‍ പ്രകാശിക്കുന്നില്ലെന്ന് ആക്ഷേപം.വിസ്തൃതമായ പഞ്ചായത്തിന്റെ മുഴുവന്‍ ഗ്രാമപ്രദേശങ്ങളും രാത്രിയില്‍ പൂര്‍ണമായി ഇരുട്ടിലാണ്. കഞ്ഞിക്കുഴി പഞ്ചായത്തില്‍ 421 വഴിവിളക്കുകളാണ് ഉള്ളത്.ഇവയില്‍ ഭൂരിഭാഗവും പ്രകാശിക്കാത്തവയാണ്. ചേലച്ചുവട് മുതല്‍ നീണ്ടപാറ വരെയും കത്തിപ്പാറത്തടം, ആല്‍പ്പാറ, വെണ്മണി വരെയും ഉള്‍ഗ്രാമങ്ങളിലും ഇപ്പോള്‍ രാത്രി കാല വൈദ്യുത വിളക്കുകള്‍ കത്തുന്നില്ല. ഈ വഴിവിളക്കുകള്‍ക്കായി വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപയാണ് പഞ്ചായത്ത് വൈദ്യുതി ബോര്‍ഡില്‍ വെറുതെ അടക്കേണ്ടി വരുന്നത്. കഴിഞ്ഞവര്‍ഷം വൈദ്യുതി ബില്‍ ഇനത്തില്‍ 6,21,471 രൂപയാണ് ഇതിനായി മാത്രം ചെലവഴിച്ചത്.വെളിച്ചം പകരാത്ത വഴിവിളക്കുകള്‍ക്കായി ഭീമമായ വൈദ്യുതി ചാര്‍ജ് അടക്കേണ്ട സാഹചര്യം സൃഷ്ടിച്ചതിനെതിരെ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമുണ്ട്. വൈദ്യുത വിളക്കുകള്‍ പ്രകാശിക്കാത്തത് കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.ടൗണ്‍ പ്രദേശങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ച് വരികയാണ്. സമീപകാലത്ത് കഞ്ഞിക്കുഴി പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്ന് നിരവധി മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.പ്രവര്‍ത്തിക്കാതെ കിടക്കുന്ന വൈദ്യുതി വിളക്കുകള്‍ അടിയന്തിരമായികത്തിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. യാതൊരു പ്രയോജനവുമില്ലാതെ വൈദ്യുത ബോര്‍ഡില്‍ അടയ്ക്കുന്ന ലക്ഷക്കണക്കിന് രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തിരിച്ച് പിടിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss