|    Jul 21 Sat, 2018 11:22 am
FLASH NEWS

കഞ്ചിക്കോട് മേഖലയില്‍ കാട്ടാനശല്യം തുടര്‍ക്കഥ

Published : 8th September 2017 | Posted By: fsq

 

കഞ്ചിക്കോട്: കഞ്ചിക്കോട്, മലമ്പുഴ മേഖലയില്‍ കാലങ്ങളായി കാട്ടാനശല്യം തുടരുമ്പോഴും റെയില്‍പ്പാതകള്‍ക്കു സമീപത്തെ അടിക്കാടും പൊന്തക്കാടും വെട്ടാതെ പഞ്ചായത്ത്-വനംവകുപ്പ് അധികൃതര്‍ വന്യമൃഗങ്ങള്‍ക്ക് താവളമൊരുക്കുന്നതായി ആരോപണം. വാളയാര്‍ റേഞ്ചിനു കീഴില്‍ കൊട്ടേക്കാട്, ഇളമ്പരക്കാട്, ഊറാളിക്കാട്ട്, തേക്കിന്‍കാട് എന്നിവിടങ്ങളിലാണ് മാസങ്ങളായി ആനശല്യം തുടരുന്നത്.  ഇവിടുത്തെ അടിക്കാടുകള്‍ വെട്ടിമാറ്റാത്തതാണ് വന്യമൃഗങ്ങള്‍ക്ക് തമ്പടിക്കാന്‍ സഹായകരമാവുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. പഞ്ചായത്തിലും വനംവകുപ്പിലും നിരവധി തവണ പരാതി നല്‍കിയിട്ടും നടപടികള്‍ എടുത്തിട്ടില്ല. ഇളമ്പരക്കാടും തേക്കിന്‍കാടും സ്വാഭാവിക വനങ്ങളാണെങ്കിലും കോച്ചുഫാക്ടറിക്കായി ഏറ്റെടുത്ത ഊറോളിക്കാടിലെ 300 ഏക്കറിനുമുകളില്‍ സ്ഥലം കാടുകയറിയിരിക്കുകയാണ്. മേഖലയില്‍ കാലങ്ങളായി ആനശല്യം രൂക്ഷമായതോടെ കഴിഞ്ഞ മാസം 30 മീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പേരിനുമാത്രം അടിക്കാട് വെട്ടിയിരുന്നു. എന്നാല്‍ സമീപവാസികളുടെ കൂടി സഹായത്തോടെ മറ്റിടങ്ങളും വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കോച്ച് ഫാക്ടറിക്കേറ്റെടുത്ത സ്ഥലത്തുനിന്നുമാണ് പുതുശ്ശേരി, മലമ്പുഴ, അകത്തേത്തറ, മരുതറോഡ് എന്നീ പഞ്ചായത്തുകളിലേക്ക് കാട്ടാനയെത്തുന്നത്. ഇവിടുത്തെ അടിക്കാട് വെട്ടിത്തെളിക്കുന്നത് അത്ര എളുപ്പമല്ലെന്നാണ് വനംവകുപ്പ് അധികൃതരുടെ വാദം. അടിക്കാടുകള്‍ വെട്ടുന്നത് വനത്തിന്റെ സ്വാഭാവികത നശിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ വാദിക്കുന്നു. പുതുശ്ശേരി, മലമ്പുഴ,കഞ്ചിക്കോട് മേഖലയില്‍ കാട്ടാനശല്യം തുടര്‍ക്കഥയാവുമ്പോഴും അടിക്കാടുകള്‍ വെട്ടിമാറ്റുന്നതടക്കമുള്ള നടപടികള്‍ പേരിലൊതുങ്ങുന്നതിനെതിരേ ജനരോഷം ശക്തമാവുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss