|    Nov 21 Tue, 2017 1:37 pm
FLASH NEWS

കഞ്ചിക്കോട്ട് ഷീറ്റ് നിര്‍മാണ കമ്പനിയില്‍ വന്‍ അഗ്നിബാധ

Published : 15th June 2017 | Posted By: fsq

 

പാലക്കാട്: കഞ്ചിക്കോട് വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഷീറ്റ് നിര്‍മാണ കമ്പനിയില്‍ വന്‍ അഗ്നിബാധ. ഷീറ്റ് നിര്‍മിക്കാന്‍ ഗോഡൗണില്‍ സൂക്ഷിച്ച ലക്ഷങ്ങളുടെ ടയറുകളും ഉല്‍പാദന സാമഗ്രികളും കത്തിനശിച്ചു. വ്യാപക നാശനഷ്ടം. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് കമ്പനി നിര്‍മാണ യൂനിറ്റിലെ ഹീറ്ററില്‍  തീപിടുത്തമുണ്ടായത്. ഷീറ്റ് നിര്‍മിക്കാനുള്ള ടയര്‍ കൂട്ടിയിട്ട ഗോഡൗണിലെ മുക്കാല്‍ ഭാഗത്തോളം കത്തിനശിച്ചു. പാലക്കാട്, കഞ്ചിക്കോട് ഫയര്‍ സ്‌റ്റേഷനുകളിലെ മൂന്നു യൂനിറ്റുകള്‍ മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. എന്നാല്‍ ടയര്‍ മാലിന്യത്തില്‍ നിന്നുയര്‍ന്ന പുക പ്രദേശത്തെയാകെ ബുദ്ധിമുട്ടിലാക്കി. വൈകിട്ട് ആറോടെയാണ് പുകയും ഇതില്‍ നിന്നുയര്‍ന്ന ചൂടും നിയന്ത്രണ വിധേയമാക്കിയത്. സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കമ്പനിക്കകത്ത് ജീവനക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ജില്ലാ ഫയര്‍ ഓഫിസര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക