|    Jul 28 Fri, 2017 10:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കഞ്ചിക്കോട്ട് കാട്ടാന കര്‍ഷകനെ കുത്തിക്കൊന്നു

Published : 9th October 2016 | Posted By: SMR

പാലക്കാട്: കാട്ടാനയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. കഞ്ചിക്കോട് കൊയ്യാമരക്കാട് പയറ്റാംകാട് കുങ്കനത്താന്‍ വീട്ടില്‍ രായപ്പന്‍ (74) ആണു മരിച്ചത്.
പയറ്റുകാട് ചള്ളയില്‍ വനാതിര്‍ത്തിയോടു ചേര്‍ന്ന് ഇന്നലെ രാവിലെ ആറരയോടെ വെള്ളം പിടിക്കുന്നതിനിടെയാണ് രായപ്പനെ കാട്ടാന ആക്രമിച്ചത്. കാടിനോടു ചേര്‍ന്ന പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. രായപ്പനെ കൊന്ന കാട്ടാന രണ്ടാഴ്ചയായി പരിസരത്ത് അക്രമം നടത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യം പലതവണ വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. കാട്ടാനശല്യത്തിനെതിരേ നടപടിയാവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു.
കലക്ടര്‍ സ്ഥലത്തെത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടര്‍ന്ന് എം ബി രാജേഷ് എംപി, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. രായപ്പന്റെ കുടുംബത്തിന് അഞ്ചുലക്ഷം, സംസ്‌കാരച്ചടങ്ങുകള്‍ക്കായി 25,000 രൂപയും  അനുവദിച്ചതായി വനംമന്ത്രി കെ രാജു അറിയിച്ചു. ആശ്രിതര്‍ക്ക് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചു. മലമ്പുഴ എംഎല്‍എ വി എസ് അച്യുതാനന്ദന്‍ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണു നടപടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക