|    Jul 17 Tue, 2018 7:26 pm
FLASH NEWS

കഞ്ചാവ് വില്‍പ്പന; സിനിമ-സീരിയല്‍ താരം അറസ്റ്റില്‍

Published : 22nd September 2017 | Posted By: fsq

 

ശാസ്താംകോട്ട: നാട്ടിന്‍ പുറങ്ങളില്‍ ചെറിയ പാക്കറ്റുകളാക്കി കഞ്ചാവ് വില്‍പന്ന നടത്തിയ സിനിമ സീരിയല്‍ താരം അറസ്റ്റിലായി. ശൂരനാട് പടിഞ്ഞാറ്റം കിഴക്ക് മുകളും തുണ്ടില്‍ പടിഞ്ഞാറ്റതില്‍ ഷറാദ് (29) ആണ് അറസ്റ്റിലായത്. എക്‌സൈസിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പിടിയിലായത്. വില്‍പനക്കായി കഞ്ചാവ് പൊതി ബൈക്കില്‍ കൊണ്ടുപോയപ്പോള്‍ പുല്ലമ്പള്ളിക്കാവ് ജങ്ഷനില്‍ വെച്ച് എക്‌സൈസ് തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. ബൈക്കിലുണ്ടാരുന്ന പരപ്പാടിയില്‍ പുത്തന്‍ വീട്ടില്‍ സതീശ് (40) ഓടി രക്ഷപ്പെട്ടു. ഇയാള്‍ അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്തിലെ പ്രധാന കണ്ണിയാണന്ന് എക്‌സൈസ് പറഞ്ഞു. പ്രദേശത്തെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിക്കുന്നത് ഇവരാണന്ന് സംശയമുണ്ട്. റെയ്ഡിന് എക്‌സൈസ് സിഐ ആര്‍ ബാബു ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍ പ്രിവന്റീവ് ഓഫിസര്‍മാരായ സഫീര്‍ഷ, ഷിഹാബ് സിവില്‍ എക്‌സൈസ് ഓഫിസര്‍ അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss