|    Jul 26 Wed, 2017 4:33 am
FLASH NEWS

കഞ്ചാവ് വില്‍പ്പന: രണ്ടു യുവാക്കള്‍ പിടിയില്‍

Published : 30th October 2015 | Posted By: SMR

പെരുമ്പാവൂര്‍: കണ്ടന്തറ ഭാഗത്ത് ഇതര സംസ്ഥാന- മലയാളി യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ടു യുവാക്കളെ നാട്ടുകാരുടെ സഹായത്തോടെ എക്‌സൈസ് സംഘം പിടികൂടി.
പള്ളിപ്രം കരയില്‍ നടപ്പറമ്പില്‍ ഹസന്‍ (21), കുറുപ്പംപടി ഐമുറി കരയില്‍ വടക്കേകുടി എബിന്‍ (19) എന്നിവരാണ് പിടിയിലായത്. ഇവര്‍ പെരുമ്പാവൂരിലും പള്ളിക്കര വണ്ടര്‍ലായുടെ പരിസരത്തും കാറില്‍ യാത്ര ചെയ്ത് കഞ്ചാവ് വില്‍പ്പനയും പ്രത്യേക ഫില്‍ട്ടര്‍ പേപ്പര്‍ ഉപയോഗിച്ച് വാഹനത്തില്‍ യാത്ര ചെയ്ത് വലിക്കുന്നതിന് സൗകര്യം ചെയ്തു കൊടുക്കുന്നുണ്ടെന്നും എറണാകുളം അസി. എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.
കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബു എബ്രാഹമിന്റെ നേതൃത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ജെ തോമസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ യൂസഫലി, ഷൈജു, ഗിരീഷ്, അയൂബ്, ജിമ്മി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കസ്റ്റഡിയിലുള്ള വാഹനത്തിന്റെ ഉടമയെ കുറിച്ചും, ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരേ കുറിച്ചും എക്‌സൈസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക