|    Oct 24 Wed, 2018 9:05 am
FLASH NEWS

കഞ്ചാവ് വില്‍പ്പന; ഒന്‍പത് കൗമാരക്കാര്‍ പിടിയില്‍

Published : 20th September 2017 | Posted By: fsq

 

കൊച്ചി: നഗരത്തില്‍ വിദ്യാലയ പരിസരങ്ങളില്‍ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും വില്‍പന നടത്തിവന്ന ഒന്‍പത് കൗമാരക്കാരെ ഷാഡോ പോലിസ് പിടികൂടി. ആലപ്പുഴ പാതിരപ്പള്ളി സ്വദേശി ജെയ്‌സണ്‍ (23), നെട്ടൂര്‍ സ്വദേശിയായ നെജാത് (18), പ്രായപൂര്‍ത്തിയാവാത്ത ഏഴോളം പേര്‍ എന്നിവരാണ് പോലിസ് പിടിയില്‍ ആയത്. ഇവരില്‍ നിന്നും മുക്കാല്‍ കിലോയോളം കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും കണ്ടെടുത്തു. നഗരത്തിലെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സ്ഥിരമായി ക്ലാസില്‍ എത്താത്തതിനെ തുടര്‍ന്ന് അധ്യാപകരും രക്ഷിതാക്കളും സിറ്റിപോലിസ് കമ്മീഷണര്‍ എം പി ദിനേശിനു നല്‍കിയ വിവരത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ഷാഡോ പോലിസുകാര്‍ നഗരത്തിലെ വിദ്യാലയ പരിസരങ്ങളില്‍ തുടര്‍ച്ചയായി നിരീക്ഷണം നടത്തിയാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ കൗമാരക്കാര്‍ എല്ലാം തന്നെ ലഹരിമരുന്നുകള്‍ക്ക് അടിമകള്‍ ആണ്. വിദ്യാലയ പരിസരങ്ങളില്‍ തമ്പടിച്ചായിരുന്നു ഇവര്‍ ലഹരിമരുന്നുകള്‍ കൈമാറിയിരുന്നത്. ഇവര്‍ക്ക് ലഹരി വസ്തുകള്‍ എത്തിച്ച് നല്‍കുന്ന സംഘത്തെ പറ്റിയുള്ള സൂചനകള്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss