|    Apr 23 Sun, 2017 7:26 pm
FLASH NEWS

കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍

Published : 6th November 2016 | Posted By: SMR

കോഴിക്കോട്: തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ച് നഗരത്തില്‍ ചില്ലറ വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍. വയനാട് അമ്പലവയല്‍ സ്വദേശി ബാബു(46)വിനെയാണ് കോഴിക്കോട് റേഞ്ച് എക്‌സൈസ് സംഘം ഇന്നലെ രാവിലെ ഒമ്പതിന് പാളയത്ത് വച്ച് പിടികൂടിയത്. ഇയാളില്‍ നിന്ന് 250 ഗ്രാം കഞ്ചാവ് പോലിസ് പിടികൂടി. കോയമ്പത്തൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് നഗരത്തിലെത്തിക്കുന്ന ഇയാള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും മാര്‍ക്കറ്റ് തൊഴിലാളികള്‍ക്കുമായിരുന്നു സ്ഥിരമായി ചില്ലറ വില്‍പ്പന നടത്തി വന്നിരുന്നത്. സിഎച്ച് ഓവര്‍ ബ്രിഡ്ജിന് താഴെയുള്ള റെയില്‍വേ ലൈന്‍, ബീച്ച് പരിസരം എന്നിവിടങ്ങളില്‍ വച്ചായിരുന്നു കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്നത്. എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ സി ശരത് ബാബു, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സാന്റണ്‍ സെബാസ്റ്റ്യന്‍, എന്‍ ബഷീര്‍, സിവില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബാബു പി, റിഷിത്ത് കുമാര്‍, രഷ്മി എന്നിവരുണ്ടായിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day