|    Oct 16 Tue, 2018 12:33 am
FLASH NEWS

കഞ്ചാവ് വില്‍പന: സ്ത്രീ അറസ്റ്റില്‍

Published : 13th September 2017 | Posted By: fsq

 

കൊല്ലം: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍. അഞ്ചല്‍ കുട്ടിനാട് ഹരിജന്‍ കോളനിയില്‍ നിഷാ മന്‍സിലില്‍ ഷാഹിദ (50) ആണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 68 പൊതി കഞ്ചാവും പതിനായിരത്തോളം രൂപയും പിടിച്ചെടുത്തു. ഇവര്‍ വീട്ടിലും ചണ്ണപ്പേട്ട മാര്‍ക്കറ്റിലും വന്‍തോതില്‍ കഞ്ചാവ് വില്പന നടത്തിവരികയായിരുന്നു. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും സ്വയം മുറിവേല്‍പ്പിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. അറസ്റ്റ് ചെയ്യാന്‍ എത്തിയ വനിതാ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച ഇവരെ ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. ഡെപ്യുട്ടി കമ്മീഷണര്‍ കെ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ ഷാഡോ ടീമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss