|    Mar 26 Sun, 2017 5:12 am
FLASH NEWS

കഞ്ചാവ് വില്‍പന; യുവാവ് അറസ്റ്റില്‍

Published : 18th October 2016 | Posted By: Abbasali tf

പോത്തന്‍കോട്: സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന പ്രതിയെ മംഗലപുരം പോലിസ് അറസ്റ്റ് ചെയ്തു. ആഴൂര്‍ ശാസ്തവട്ടം പെരുംകുഴി ചിലമ്പില്‍ ചരുവിള വീട്ടില്‍ സുജിത്തി(25)നെ ആണ് അരകിലോ കഞ്ചാവുമായി പോലിസ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കിലോ കണക്കിനു കഞ്ചാവ് കൊണ്ടുവന്നു ചെറുകിട സംഘങ്ങള്‍ക്ക് എത്തിക്കും. അവര്‍ വഴി സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് എത്തിക്കാറാണ് പതിവ്. ഇപ്പോള്‍ പിടിയിലായ സുജിത്തിനെ നേരത്തെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്ക് വ്യാപകമായി കഞ്ചാവ് വില്‍പന നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം നടത്തിവന്ന പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോത്തന്‍കോട് സിഐ ഷാജി, മംഗലപുരം എസ്‌ഐ ബിനീഷ് ലാല്‍, എഎസ്‌ഐമാരായ ഹരി, ഗിരീഷ്, പോലിസുകാരായ അജിത്ത്, സൂരജ്, മനോജ്, ബിജു, മനോജ് ഷാ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക