|    Mar 29 Wed, 2017 4:54 pm
FLASH NEWS

കഞ്ചാവ് വില്‍പന: യുവാവ് അറസ്റ്റില്‍

Published : 18th October 2016 | Posted By: Abbasali tf

കരുനാഗപ്പള്ളി: ഓച്ചിറയില്‍ സ്‌കൂളിന് സമീപം കഞ്ചാവ് വില്‍പന നടത്തുവാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ ഓച്ചിറ എസ്‌ഐ വിനോദ് ചന്ദ്രനും സംഘവും പിടികൂടി. ഇയാളില്‍ നിന്നും പത്ത് പൊതി കഞ്ചാവും പോലിസ് കണ്ടെടുത്തു. ഞക്കനാല്‍ തട്ടയ്ക്കാട്ട് കിഴക്കതില്‍ ഉണ്ണികുട്ടന്‍ (23) ആണ് അറസ്റ്റിലായത്.ഉണ്ണിക്കുട്ടന് കഞ്ചാവ് വില്‍പനയ്‌ക്കെത്തിച്ചു നല്‍കുന്ന മാവേലിക്കര സ്വദേശികള്‍ക്കായി അന്വേഷണം ആരംഭിച്ചതായും ഓച്ചിറ ക്ഷേത്രപരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സംഘം പ്രവര്‍ത്തിച്ച് വരുന്നതായും ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും പോലിസ് അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day