|    Jun 27 Tue, 2017 4:05 am
FLASH NEWS

കഞ്ചാവ് വില്‍പന; യുവാക്കള്‍ പിടിയില്‍

Published : 11th November 2016 | Posted By: SMR

തൊടുപുഴ: കഞ്ചാവ് വില്‍പനയ്ക്കിടെ രണ്ട് യുവാക്കള്‍ പിടിയില്‍.പെരുമ്പിള്ളിച്ചിറയില്‍ നിന്നും തൊടുപുഴ എക്‌സൈസ് സംഘം ഐരാപുരം മമ്മന്‍പറമ്പില്‍ അജിന്‍സ് (22), മുവാറ്റുപുഴ മഞ്ഞള്ളൂര്‍ കാപ്പ്-ബാര്‍ബര്‍ കോളനി ഓലിക്കല്‍ ഷാരൂഖാന്‍ (22) എന്നിവരെ 30 ഗ്രാം         ഉണക്ക ഗഞ്ചാവുമായാണ് പിടികൂടിയത്. കഞ്ചാവ് കടത്തുവാനുപയോഗിച്ച കാര്‍ പിടിച്ചെടുത്തു. കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ സെബാസ്റ്റ്യന്‍, ഓഫിസര്‍മാരായ ഷിജു, സെബാസ്റ്റ്യന്‍, ഷാജി ജോസഫ്, അനീഷ്‌കുമാര്‍, സുരേന്ദ്രന്‍, ബിനീഷ്‌കുമാര്‍, മാഹിന്‍ സലിം എന്നിവരാണ് സംഘത്തില്‍  ഉണ്ടായിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക