|    Mar 29 Wed, 2017 8:43 pm
FLASH NEWS

കഞ്ചാവ് വില്‍പന: പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

Published : 18th October 2016 | Posted By: SMR

ചങ്ങനാശ്ശേരി: ഹൈ പവര്‍ സിസി ബൈക്കുകളില്‍ ചുറ്റി നടന്ന് ആലപ്പുഴ, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന യുവാവ് പിടിയില്‍. ചങ്ങനാശ്ശേരി നാലുകോടി ഭാഗത്ത് തടത്തില്‍ വീട്ടില്‍ പ്രാവ് അനീഷ് എന്ന അനീഷാണ് (29) ചങ്ങനാശ്ശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. 210 കഞ്ചാവ് പൊതിയും പിടിച്ചെടുത്തു.
നാഗര്‍കോവിലില്‍നിന്നു കഞ്ചാവ് കേരളത്തില്‍ എത്തിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്. പായിപ്പാട് പുത്തന്‍കാവ് ക്ഷേത്രത്തിനു മുന്‍വശം എക്‌സൈസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ കഞ്ചാവുമായി എത്തിയ അനീഷ് വാഹനം നിര്‍ത്താതെ പോയി. തുടര്‍ന്ന് എക്‌സൈസ് സംഘം അതിസാഹസികമായി ഇയാളെ അഞ്ച് കിലോമീറ്റര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
മുമ്പ് കമ്പത്തുനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവരുന്നതിനിടെ ഇയാളും കൂട്ടാളിയും കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നിര്‍ത്താതെ പോയി. ആ കേസില്‍  രണ്ടാംപ്രതിയായ ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.  കഞ്ചാവ് വില്‍പനയ്ക്ക് പുതിയ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് ഇയാളുടെ വില്‍പന. കാലിലും വയറ്റിലും കെട്ടിവച്ചാണ് കഞ്ചാവ് കടത്തുന്നത്. കൂടുതലും കഞ്ചാവ് വില്‍പന നടത്തുന്നത് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയിലാണ്. സിനിമാ തിയേറ്റര്‍ കേന്ദ്രീകരിച്ചും ഇയാള്‍ കഞ്ചാവ് വില്‍പന നടത്താറുണ്ടെന്ന് എക്‌സൈസ് സംഘം പറയുന്നു. പ്രിവന്റീവ് ഓഫിസര്‍മാരായ ശ്രീകുമാര്‍, സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രതീഷ് കെ നാണു, മനോഷ് കുമാര്‍, ടി സന്തോഷ്, ഡി ഷൈജു, കെ ഷിജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day