|    Oct 23 Tue, 2018 11:16 pm
FLASH NEWS

കഞ്ചാവ് വില്‍പന: ഒരാള്‍ പിടിയില്‍

Published : 13th September 2017 | Posted By: fsq

 

കൊച്ചി: എറണാകുളം മാര്‍ക്കറ്റ്, മറൈന്‍ ഡ്രൈവ്, ഗോശ്രീ പാലം, ചാത്യത്ത് റോഡ് എന്നീ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്നയാളെ ക്രൈം ഡിറ്റാച്ച്‌മെന്റ് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് സംഘം പിടികൂടി. നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയായ മമ്മാലി നൗഷാദ് എന്ന മലപ്പുറം പുതിയിരുത്തി സ്വദേശി നൗഷാദ് (39) ആണ് തേവരയിലുള്ള ബിവറേജസ് ഔട്ട് ലെറ്റിനു സമീപത്ത് നിന്നും അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും അര കിലോയില്‍ അധികം കഞ്ചാവും കണ്ടെടുത്തു. തൃശൂര്‍, മലപ്പുറം ജില്ലകളിലായി ഏഴോളം പോലിസ്, എക്‌സൈസ് കേസുകളില്‍ പ്രതിയായ ഇയാള്‍ ഉയര്‍ന്ന വരുമാനം ലക്ഷ്യമിട്ടാണ്  കൊച്ചിയിലേക്ക് താവളം മാറ്റിയതെന്ന് പോലിസ് പറഞ്ഞു. മറൈന്‍ഡ്രൈവിലെത്തുന്ന വിനോദ സഞ്ചാരികളും മാര്‍ക്കറ്റിനു സമീപമുള്ള കോളജുകളിലെ വിദ്യാര്‍ഥികളുമായിരുന്നു ഇയാളുടെ പ്രധാന ഉപഭോക്താക്കള്‍. തമിഴ്‌നാട്ടിലെ നാമക്കലില്‍ കിലോഗ്രാമിന് 12,000 രുപക്ക്  ശേഖരിക്കുന്ന കഞ്ചാവിന് വിനോദ സഞ്ചാരികളില്‍ നിന്നും ഒരു പൊതിക്ക് 1200 രൂപ വരെ ഇയാള്‍ ഈടാക്കിയിരുന്നു. ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങി ഉപയോഗിച്ച് വന്നിരുന്ന നഗരത്തിലെ പ്രമുഖ കോളജിലെ രണ്ട് വിദ്യാര്‍ഥികളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ഷാഡോ എസ്‌ഐ ഹണി കെ ദാസ്, സൗത്ത് എസ്‌ഐ ദ്വിജേഷ് സിപിഒമാരായ ഹരിമോന്‍, വിനോദ്, സാനു, ജയരാജ്, യൂസഫ്, അനില്‍, ശ്യാം, സുനില്‍ ഉള്‍പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss