|    May 28 Sun, 2017 6:31 am
FLASH NEWS

കഞ്ചാവ് വില്‍പന;വിദ്യാര്‍ഥിയെ പോലിസ് പിടികൂടി; കൂട്ടാളി രക്ഷപ്പെട്ടു

Published : 30th September 2016 | Posted By: Abbasali tf

തൊടുപുഴ: തൊടുപുഴ, കരിമണ്ണൂര്‍ മേഖലയിലെ പ്രധാന കഞ്ചാവ് വിതരണക്കാരനായ വിദ്യാര്‍ഥിയെ തൊടുപുഴ പോലിസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി കരിമണ്ണൂര്‍ ഷാപ്പിനു സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നും 30ഗ്രാം കഞ്ചാവുമായാണ്് 17കാരനെ തൊടുപുഴ സിഐയുടെ സ്‌ക്വാഡിലെ നൂര്‍സമീര്‍ പിടികൂടിയത്.വില്‍പ്പനയ്ക്കായി തയ്യാറാക്കിയ 15ഗ്രാം വീതമുള്ള രണ്ട് പൊതികളാണ് പോലിസ് പിടിച്ചെടുത്തത്.കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി പോലിസിനെ കണ്ട് ഓടി രക്ഷപെട്ടു.തൊടുപുഴയിലും കരിങ്കുന്നം,കരിമണ്ണൂര്‍ എന്നീ സ്ഥലങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്.സംഘത്തിലെ നിരവധി പേരെ പോലിസ് തിരിച്ചറിഞ്ഞു.ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു. കരിമണ്ണൂര്‍ മേഖലയില്‍ രാത്രിയില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമായതായി നാട്ടുകാര്‍ പോലിസിനു വിവരം നല്‍കിയിരുന്നു.തുടര്‍ന്നാണ് പരിശോധന നടത്തിയത്.തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും കമ്പംമെട്ട് വഴിയാണ് കഞ്ചാവ് തൊടുപുഴയിലെത്തിക്കുന്നതെന്നാണ് പോലിസിന് ലഭിച്ച വിവരം.ബസില്‍ കുരുതിക്കുളത്ത് എത്തിക്കുന്ന കഞ്ചാവ് അവിടെ നിന്നും ബൈക്കില്‍ കരിമണ്ണൂരിലെത്തിക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തും.ഈ മേഖലയില്‍ കഞ്ചാവിനടിമകളായി നിരവധി കുട്ടിസംഘങ്ങള്‍ ഉള്ളതായി പോലിസിനു വിവരം ലഭിച്ചു.രാത്രിയില്‍ റബര്‍ തോട്ടങ്ങളിലാണ് കുട്ടിസംഘം കഞ്ചാവ് വലിയ്ക്കാന്‍ ഒത്തുകൂടുന്നത്. ആദ്യം സൗജന്യമായി നല്‍കും പീന്നീട് 200 മുതല്‍ 800 രൂപ വരെ വില ഈടാക്കിയാണ് വില്‍പന നടത്തിയിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day