|    Oct 18 Thu, 2018 4:08 am
FLASH NEWS

കഞ്ചാവ് വില്‍പനയും ഉപയോഗവും : വിദ്യാര്‍ഥികളടക്കം 38 പേര്‍ പിടിയില്‍

Published : 22nd September 2017 | Posted By: fsq

 

കാളികാവ്: കഞ്ചാവ് വില്‍പന നടത്തുകയും ഉപയോഗിക്കുകയും ചെയ്ത വിദ്യാര്‍ഥികളടക്കം 38 പേര്‍ പിടിയില്‍. കാളികാവ് എക്‌സൈസൈസ് സംഘം നടത്തിയ മൂന്ന് ദിവസത്തെ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മൂന്നു പേര്‍ക്കെതിരെ വില്‍പന നടത്തിയതിനും അഞ്ചു പേര്‍ക്കെതിരെ കൈവശം വച്ചതിനും കേസെടുത്തു.  വണ്ടൂര്‍ മരക്കലം കുന്ന് വടക്കേപ്പറമ്പില്‍ ബാബു ജോണ്‍ (24) വാണിയമ്പലം പൂത്രക്കോവ് ചോലയില്‍ വീട്ടില്‍ വിഷ്ണുപ്രസാദ് (23) വണ്ടൂര്‍ പാലക്കാട്ട് കുന്ന് തെറ്റന്‍ തൊടിക അബ്ദു റഷീല്‍ (19) എന്നിവര്‍ക്കെതിരെയാണ് വില്‍പനയ്ക്ക് കേസെടുത്തത്. വണ്ടൂര്‍ ബൈപാസ് ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള സൂചന നേരത്തെ എക്‌സൈസിന് ലഭിച്ചിരുന്നു. പ്രതികളുടെ മൊബൈലില്‍ നിന്നും  വിളിച്ചു വരുത്തിയാണ് വിദ്യാര്‍ഥികളെ പിടികൂടിയത്. 30 വിദ്യാര്‍ഥികളാണ് പിടിയിലായത്. സ്റ്റേഷനിലെത്തിച്ച വിദ്യാര്‍ഥികളെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. വിദ്യാര്‍ഥികളെ ഉപയോഗിച്ച് വില്‍പന നടത്തിയിരുന്നതായി പ്രതികള്‍ മൊഴി നല്‍കി. പിടിയിലായ അഞ്ചു വിദ്യാര്‍ഥികളെ കൗണ്‍സലിങിനും ചികില്‍സക്കുമായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയക്കും പിടിയിലായവരുടെ മൊഴിയനുസരിച്ച് വില്‍പനക്കാരായ മൂന്ന് പേരെ ഇനിയും പിടികൂടാനുണ്ട്. വിദ്യാര്‍ഥികളില്‍ പലരും മദ്യം കഴിക്കുന്നവരാണെന്നും കണ്ടെത്തി. വിദ്യാര്‍ഥികള്‍ക്ക് ബൈക്കും സൗകര്യങ്ങളും നല്‍കിയാണ് വശീകരിക്കുന്നത്. ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവ് വിപണനം നടത്തുന്ന സംഘത്തിലെ ചെറിയ കണ്ണികളാണ് ഇപ്പോള്‍ പിടിയിലായവര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുപ്പതോളം കേസുകളിലായി അമ്പതോളം കിലോ കഞ്ചാവ് കാളികാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട് പഴനിയില്‍ നിന്നും ശേഖരിക്കുന്ന കഞ്ചാവ് വാടക കാര്‍ ഉപയോഗിച്ചാണ് വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നത്.  ട്രെയിന്‍ വഴിയും വന്‍തോതില്‍ കഞ്ചാവ് എത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. മമ്പാട്, വണ്ടൂര്‍ എടവണ്ണ ചോക്കാട് കാളികാവ് മേഖലയില്‍ ഹൈ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്നതായി നേരത്തെ പരാതിയുണ്ട്. ഇതിനെതിരെ ചിലയിടങ്ങളില്‍ ജാഗ്രതാ സമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വന്‍ സംഘം പിടിയിലായത്. അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫിസര്‍ ടി ഷിജുമോന്‍, ശങ്കരനാരായണന്‍, കുഞ്ഞാലന്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അശോക് പി വി സുഭാഷ്, ഹരീഷ് ബാബു, പി വി സുഭാഷ്, പ്രശാന്ത് പി കെ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. സ്വാഗതസംഘംഎടക്കര: ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തില്‍ കേരളോല്‍സവ സ്വാഗതസംഘ രൂപവത്കരണ യോഗം ശനിയാഴ്ച ഉച്ചക്ക് രണ്ടരക്ക് ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ വച്ച് ചേരുമെന്നും ബന്ധപ്പെട്ടവര്‍ എത്തിച്ചേരണമെന്നും അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss