|    Oct 20 Fri, 2017 9:06 am
FLASH NEWS

കഞ്ചാവ് മൊത്തവില്‍പനക്കാരന്‍ പിടിയില്‍

Published : 3rd August 2017 | Posted By: fsq

 

തിരൂരങ്ങാടി: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് മൊത്തവിതരണം നടത്തുന്ന യുവാവിനെ പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടി. വെന്നിയൂരിലെ ഞാറക്കാട്ട് മാട്ടാന്‍ വീട്ടില്‍ റുലുവാ(22)നാണ് ഒന്നര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ചെറുകിട കച്ചവടക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമായി വിതരണം നടത്തുന്നതിനായി കോയമ്പത്തൂരില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി എടരിക്കോട് ഗവ. യുപി സ്‌കൂളിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളെ ഒരു മാസമായി ഉദ്യോഗസ്ഥര്‍ നീരീക്ഷിക്കുന്നുണ്ടായിരുന്നു. ആവശ്യക്കാരനാണെന്ന് പറഞ്ഞാണ് വലയിലാക്കിയത്. പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അന്‍ഷാദ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, ഷിജു കുമാര്‍, അബ്ദുസമദ്, യുസുഫലി എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക