|    Apr 21 Sat, 2018 11:22 am
FLASH NEWS

കഞ്ചാവ് മിഠായിയുമായി ബീഹാര്‍ സ്വദേശി പിടിയില്‍

Published : 17th March 2018 | Posted By: kasim kzm

നെടുങ്കണ്ടം: വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാനെത്തിച്ച കഞ്ചാവ് മിഠായികളുമായി ബീഹാര്‍ സ്വദേശിയെ കമ്പംമെട്ട് ചെക് പോസ്റ്റില്‍ എക്‌സൈസ് സംഘം പിടികൂടി. ബിഹാര്‍ സ്വദേശി നിഖിലേഷ് ഭവന്‍ (28) ആണ് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 35 പൊതി മിഠായിയും ഒരു കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും 10 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു.
പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. ഇന്നലെ 11.45നു തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട്  ബസ്സിലാണ് പ്രതി കഞ്ചാവുമായെത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മിഠായി രൂപത്തില്‍ വിതരണത്തിനു തയ്യാറാക്കിയ കഞ്ചാവ് പ്രതിയുടെ ബാഗിനുള്ളില്‍ കണ്ടെത്തിയത്. തൂക്കുപാലത്തെ നിഖിലേഷിന്റെ സുഹൃത്തിന്റെ അടുക്കലേയ്ക്ക് കഞ്ചാവ് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി കുടുങ്ങിയത്. കമ്പംമെട്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി ജോര്‍ജ്, പ്രിവന്റീവ് ഓഫിസര്‍ മനോജ് സെബാസ്റ്റ്യന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ് ശ്രീകുമാര്‍, ടി കെ വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss