|    Feb 27 Mon, 2017 8:03 am
FLASH NEWS

കഞ്ചാവ് മാഫിയ വീടുകയറി ആക്രമിച്ചു

Published : 24th November 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: കഞ്ചാവ് വില്‍പന ചോദ്യംചെയ്തതിന്റെ പേരില്‍ യുവാവിനെയും കുടുംബത്തെയും നാട്ടുകാരെയും കഞ്ചാവ് മാഫിയ ആക്രമിച്ചു. സുല്‍ത്താന്‍ ബത്തേരി മൂന്നാംമൈല്‍ അച്ചുതൊടുകയില്‍ ഹനീഫയ്ക്കും കുടുംബത്തിനും സമീപവാസികള്‍ക്കുമാണ് മര്‍ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം മൂന്നാംമൈലില്‍ കഞ്ചാവ് വാങ്ങാനെത്തിയ മൂന്നംഗസംഘത്തെ പ്രദേശവാസി ഹനീഫ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. കഞ്ചാവ് വാങ്ങാനെത്തിയവര്‍ ഹനീഫയ്‌ക്കെതിരേ രോഷകുലരാവുകയും തുടര്‍ന്ന് സംഘത്തിലെ മറ്റുള്ളവരെ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് മൂന്നു ബൈക്കുകളിലായി എത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഹനീഫയെയും ഭാര്യയെയും മര്‍ദിച്ചു. ഇതു കണ്ട് സമീപവീടുകളിലെ സ്ത്രീകള്‍ ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ സംഘം ഇവരെയും മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹനീഫ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ കുപ്പാടി സ്വദേശികളായ ഷിറാസ് (23), സജീഷ് (22), സുബീര്‍ (20), അക്ഷയ്(17), അരുണ്‍ (20), വിനീഷ് (19), ജിബിന്‍ (18) എന്നിവരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലിസ് അറസ്റ്റ് ചെയ്തത്. സുല്‍ത്താന്‍ ബത്തേരിയിലും സമീപപ്രദേശങ്ങളിലും കഞ്ചാവ് വില്‍പനസംഘങ്ങള്‍ സജീവമാണെന്നതിന്റെ തെളിവുകളിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day