|    Dec 14 Fri, 2018 6:37 am
FLASH NEWS

കഞ്ചാവ് മാഫിയ അഴിഞ്ഞാടി; ബസ്സിനു നേരെ ആക്രമണം

Published : 18th May 2018 | Posted By: kasim kzm

ഉപ്പള: നയാബസാര്‍ കേന്ദ്രീകരിച്ചു സാമൂഹിക വിരുദ്ധര്‍ കഞ്ചാവ് ലഹരിയില്‍ അഴിഞ്ഞാടുന്നതായിപരാതി.  ഇതുമൂലം നാട്ടുകാരും വ്യാപാരികളും പരിഭ്രാന്തിയിലായി.
കഴിഞ്ഞ ദിവസം നയാബസാറില്‍ പ്രവര്‍ത്തിക്കുന്ന മംഗല്‍പാടി സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും ഇതര സംസ്ഥാന ബാര്‍ബര്‍ തൊഴിലാളിയെ മര്‍ദിച്ചതായും പരാതിയുണ്ട്. നയാബസാറില്‍ പ്രവര്‍ത്തിക്കുന്ന ചെരുപ്പ് കടയുടെ ഗ്ലാസ് അലമാര ഒരു സംഘം അടിച്ചു തകര്‍ത്തു. കടയുടമ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭീഷണിയും അക്രമവും അഴിച്ചുവിടുന്നതിനാല്‍ പലരും പരാതി നല്‍കുവാന്‍ ഭയപ്പെടുകയാണ്്.
കഞ്ചാവ് മാഫിയക്ക് പുറമെ ഗുണ്ടാ സംഘവും നഗരത്തില്‍ വിളയാടുന്നു. തലപ്പാടി-ബായാര്‍-ബെള്ളൂര്‍ റൂട്ടിലോടുന്ന ബസിനുനേരെ ഉപ്പള ടൗണില്‍ വച്ച് ആക്രമണമുണ്ടായി. ബൈക്കിലെത്തിയ സംഘം ബസിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ മുഅ്മിനിന് പരിക്കേറ്റു. നാട്ടുകാരാണ് പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss