കഞ്ചാവ് മാഫിയ അക്രമം; പ്രതിഷേധ പ്രകടനം നടത്തി
Published : 16th April 2016 | Posted By: SMR
മൊഗ്രാല്‍പുത്തൂര്‍: കഞ്ചാവ് മാഫിയ സംഘം എസ്ഡിപിഐ പ്രവര്‍ത്തകനെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.കഞ്ചാവ് മാഫിയാ സംഘത്തിന്റെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. പ്രതിഷേധ പ്രകടനം മണ്ഡലം ജനറല്‍ സെക്രട്ടറി സക്കരിയ ഉളിയത്തടുക്ക ഉദ്ഘാടനം ചെയ്തു.
ഹമീദ് എരിയാല്‍, ഫൈസല്‍ കോളിയടുക്കം, സമീര്‍ തളങ്കര, ബഷീര്‍ നെല്ലിക്കുന്ന്, സവാദ് കല്ലങ്കൈ, ഫൈറൂസ് കല്ലങ്കൈ, നസീര്‍ കല്ലങ്കൈ, മജീദ് ചൗക്കി, ഹബീബ് എരിയാല്‍ നേതൃത്വം നല്കി.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.