|    Apr 24 Mon, 2017 3:02 am
FLASH NEWS

കഞ്ചാവ് മാഫിയാ സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുമായി പോലിസ് രംഗത്ത്

Published : 10th November 2016 | Posted By: SMR

ചാവക്കാട്: കഞ്ചാവ് മാഫിയ സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുമായി പോലിസ്. ഇതിനായി സിഐ കെ ജി സുരേഷ്, എസ്‌ഐ എം കെ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചു. മേഖലയില്‍ കഞ്ചാവുവിപണനവും ഉപയോഗവും നടത്തുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. ഇടത്തട്ടുകാര്‍ക്കു കഞ്ചാവെത്തിക്കുന്ന മൊത്തവിതരണക്കാരും നിരീക്ഷണത്തിലാണ്. ഉപയോഗിക്കുന്നവരെ കണ്ടെത്തി ആദ്യഘട്ടത്തില്‍ ബോധവല്‍കരണവും പിന്നെ നിയമനടപടിയുമാണു ലക്ഷ്യമിടുന്നത്. അഞ്ചും പത്തും പേരടങ്ങുന്ന സംഘങ്ങള്‍ അസമയത്ത് കലുങ്കുകള്‍, റോഡരികിലെ സ്‌ലാബുകള്‍, താഴെയിട്ടിരിക്കുന്ന വൈദ്യുത പോസ്റ്റുകള്‍, ആളൊഴിഞ്ഞ പറമ്പുകള്‍, നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍, സ്‌കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ കൂടിയിരുന്നു കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 12 വയസു മാത്രമുള്ള കുട്ടികളെപ്പോലും കഞ്ചാവിന് അടിമയാക്കിയിട്ടുള്ളതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രങ്ങള്‍ കാണിച്ചും കഞ്ചാവിന്റെ ലഹരി പകരുന്ന വിഡിയോ ക്ലിപ്പുകള്‍ കാണിച്ചുമാണു സംഘം ഇത്തരം കുട്ടികളെ വഴിതെറ്റിക്കുന്നത്. പല കുട്ടികളും ഇത്തരം സംഘങ്ങളോടൊപ്പം രാത്രി പത്തു വരെ ചെലവഴിച്ചാണു വീട്ടിലെത്തുന്നതെന്നാണ് വിവരം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day