|    Dec 11 Mon, 2017 1:23 pm
FLASH NEWS

കഞ്ചാവ് മാഫിയയുടെ ആക്രമണത്തില്‍ നാല് വീട്ടമ്മമാര്‍ക്ക് പരിക്ക്

Published : 5th December 2015 | Posted By: SMR

കൊണ്ടോട്ടി: ജനവാസ കേന്ദ്രത്തിലെ കഞ്ചാവ് വില്‍പ്പനയ്‌ക്കെതിരേ രംഗത്തു വന്ന സ്ത്രീകളെ മര്‍ദ്ദിച്ചതായി പാരാതി. ചെറുകാവ് പഞ്ചായത്തിലെ മിനി എസ്റ്റേറ്റ് ലക്ഷം വീട് കോളനിയിലെ നാല് സ്ത്രീകളെയാണ് കഞ്ചാവ് ലോബി മര്‍ദ്ദിച്ചത്. ഇവര്‍ കൊണ്ടോട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊണ്ടോട്ടി പോലിസ് കേസെടുത്ത് പരിക്കേറ്റവരില്‍ നിന്ന് മൊഴിയെടുത്തു. ഇന്ന് വനിതാ കമ്മീഷനും പരാതി നല്‍കുന്നുണ്ട്. ലക്ഷം വീട് കോളനിയിലെ ആളൊഴിഞ്ഞ വീട്ടില്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിനെതിരേ രംഗത്തുവന്ന വനിതകളെയാണ് ഒരും സംഘം ആക്രമിച്ചത്.കോളനിയില്‍ ഇവരുടെ സൈ്വര വിഹാരം കൊണ്ട് ജീവിതം പൊറുതിമുട്ടിയിരിക്കുകയാണെന്ന് ആക്രമണത്തിനിരയായവര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചതിനും സാക്ഷി പറഞ്ഞതിനുമാണ് തങ്ങളെ ആക്രമിച്ചതെന്നും ഇവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക