|    Sep 23 Sun, 2018 8:43 am
FLASH NEWS

കഞ്ചാവ് മാഫിയകളെ അമര്‍ച്ച ചെയ്യണം: എസ്ഡിപിഐ

Published : 29th August 2018 | Posted By: kasim kzm

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ച് പരിസരത്തെ പടവാള്‍മുക്ക് ടീമിന്റെ കഞ്ചാവ് മാഫിയാ ബന്ധത്തെ കുറിച്ച് പോലിസ് അന്വേഷണം ശക്തമാക്കണമെന്ന് എസ്ഡിപിഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കഞ്ചാവ് വില്‍പനയുടെ കേന്ദ്രമായി പടവാള്‍മുക്ക് മാറിയെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു.
കഴിഞ്ഞ ദിവസം കടമ്പൂര്‍ റോഡില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടിയ കഞ്ചാവ് സംഘത്തിലെ ഒരാളും ഓടിരക്ഷപ്പെട്ട മൂന്നുപേരും പടവാള്‍ മുക്കില്‍ നിന്നുള്ളവരാണ്. മാസങ്ങള്‍ക്ക് മുമ്പ് പാപ്പിനിശ്ശേരിയിലും തലശ്ശേരിയിലും കഞ്ചാവ് വിതരണത്തിനിടെ പിടികൂടിയതും ഇതേ ടീമിലെ അംഗങ്ങളെയാണ്.
ഒരു വര്‍ഷം മുമ്പ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പിച്ചതിന്റെ പ്രതികാരമായി കെട്ടിനകത്ത് നാട്ടുകാര്‍ക്ക് നേരെ ബോംബെറിയുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തതുള്‍പ്പെടെ മുഴപ്പിലങ്ങാട് പ്രദേശത്ത് നടന്ന നിരവധി അക്രമസംഭവങ്ങളിലും പടവാള്‍മുക്കിലെ കഞ്ചാവ് മാഫിയ ടീം പ്രതികളാണ്. ഇവര്‍ ക്യാംപ് ചെയ്യുന്ന ജനവാസം കുറഞ്ഞ പ്രദേശത്ത് രാത്രികാലങ്ങളിലുള്‍പ്പടെ ധാരാളം യുവാക്കള്‍ എത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
ഭരണകക്ഷി പാര്‍ട്ടിയുടെ സംരക്ഷണം ലഭിക്കുന്നതാണ് സംഘത്തിന് ധൈര്യം നല്‍കുന്നത്. നാടിനും നാട്ടുകാര്‍ക്കും ഭീഷണിയായ സംഘത്തെ ഇല്ലാതാക്കാന്‍ പോലിസ് ജാഗ്രത പാലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
തറമ്മല്‍ നിയാസ്, ടി സി നിബ്രാസ്, അര്‍ഷാദ് മഠം തുടങ്ങിയവര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss