|    Jul 27 Thu, 2017 8:26 am
FLASH NEWS

കഞ്ചാവ്, മയക്കുമരുന്നു മാഫിയകളെ നിലക്കു നിര്‍ത്തുക: എസ്ഡിപിഐ

Published : 27th August 2016 | Posted By: SMR

പെരുമ്പാവൂര്‍: പ്രദേശത്ത് തഴച്ചുവളരുന്ന മയക്കുമരുന്ന്, കഞ്ചാവ് മാഫിയകളെ ഫലപ്രദമായി ഇല്ലായ്മ ചെയ്യുന്നതിന് പോലിസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും അടുത്തനാളുകളിലുണ്ടായ അക്രമപ്രവര്‍ത്തനങ്ങള്‍ കഞ്ചാവ്, മയക്കുമരുന്നു ലോബിക്ക് അധികൃതര്‍ ഒത്താശ ചെയ്യുന്നതിന്റെ തെളിവാണ് എന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി.
കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ഇടത്-വലത് രാഷ്ട്രീയ കോമരങ്ങളെയും ജനങ്ങള്‍ തിരിച്ചറിയണമെന്നും മയക്കുമരുന്ന്, കഞ്ചാവ് ലോബിക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും എസ്ഡിപിഐ ആഹ്വാനം ചെയ്തു.
പെരുമ്പാവൂര്‍ വ്യാപാരഭവനില്‍ എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി പി പി മൊയ്തീന്‍കുഞ്ഞ് മണ്ഡലം പ്രത്യേക കണ്‍വന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വി കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പ്രഫ. എന്‍ എ അനസ്, മണ്ഡലം വൈസ് പ്രസിഡന്റ് വില്‍സന്‍ പാലയ്ക്കാപ്പിള്ളില്‍, എസ്ഡിടിയു മേഖലാ പ്രസിഡന്റ് നിഷാദ് വള്ളൂരാന്‍, അഷ്‌റഫ് തോലംകുഴി, നസീര്‍ കാസിം, ഹനീഫ വട്ടയ്ക്കാട്ടുപടി, ബിന്ദു വില്‍സന്‍, സലീം മരോട്ടിച്ചുവട് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക