|    Oct 22 Sun, 2017 2:10 pm
FLASH NEWS

കഞ്ചാവ് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതി പിടിയില്‍

Published : 16th September 2016 | Posted By: SMR

കയ്പമംഗലം: പെരിഞ്ഞനം താടിവളവില്‍ കഞ്ചാവ് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ഓണപ്പറമ്പ് സ്വദേശി കിഴക്കേടത്ത് ദീപേഷ് എന്ന ദില്ലനെയാണ് മതിലകം പൊലിസ് അറസ്റ്റ് ചെയ്തത്.
ഉത്രാട ദിവസം വൈകീട്ട് അഞ്ച് മണിയോടെ പെരിഞ്ഞനം താടിവളവില്‍ വച്ചാണ് എക്‌സൈസ് ഉദ്യോഗസ്ഥരായ എ ബി സുനില്‍കുമാര്‍ (43), ടി എസ് സുനില്‍കുമാര്‍ (43) എന്നിവര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
മേഖലയില്‍ കഞ്ചാവു വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഫ്ടിയില്‍ അന്വേഷണത്തിനെത്തിയ ഇവരെ ദില്ലന്‍ ആക്രമിക്കുകയായിരുന്നു. തോളെല്ലിലും കാലിലും സാരമായി പരിക്കേറ്റ ഇയാളെയും ടിഎസ് സുനില്‍കുമാറിനെയും കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്നലെ വൈകീട്ട് നാല് മണിക്കാണ് മതിലകത്ത് വെച്ച് പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക