|    Jan 17 Tue, 2017 3:37 am
FLASH NEWS

കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ എട്ടു യുവാക്കള്‍ പിടിയില്‍

Published : 4th July 2016 | Posted By: SMR

കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ വാടക വീടിന്റെ മുറ്റത്ത് കഞ്ചാവു ചെടി നട്ടുവളര്‍ത്തിയ എട്ടു യുവാക്കളെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കാവ് കെ കെ പത്മനാഭന്‍ റോഡിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന യുവാക്കളാണ് പിടിയിലായത്. വടുതല സ്വദേശി കണ്ണന്‍, കൊല്ലം സ്വദേശികളായ യദു കൃഷ്ണന്‍, അജേഷ്, പാലക്കാട് സ്വദേശി വിഷ്ണു, ജെയ്‌സണ്‍, സായി ശങ്കര്‍, അരുണ്‍രാജ്, അമല്‍ബാബു എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം നഗരത്തിലെ മാളിലെ ജീവനക്കാരാണ്. ഇവര്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായ വിവരത്തെത്തുടര്‍ന്നാണ് പോലിസ് ഞായറാഴ്ച വൈകീട്ട് പരിശോധനയ്‌ക്കെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക