|    Oct 18 Wed, 2017 4:06 am
FLASH NEWS

കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

Published : 8th April 2016 | Posted By: SMR

വെള്ളറട: സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് പൊതികള്‍ എത്തിച്ച് നല്‍കുന്ന പ്രധാനിയെ ഒളി സങ്കേതത്തില്‍ നിന്ന് പിടികൂടി.
കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് നാലംഗ സംഘത്തെ വെള്ളറട പോലിസ് പിടികൂടിയിരുന്നു.
അവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്ന പനച്ചമൂട് റോഡരികത്ത് വീട്ടില്‍ അക്കു എന്ന് വിളിക്കുന്ന അക്ബര്‍ഷാ (25) ആണ് പിടിയിലായത്.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെകുറിച്ച് നെയ്യാറ്റിന്‍കര ഡിവൈഎസ്പി നാസറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളറട സിഐ രവീന്ദ്രന്‍, എസ്‌ഐ ഷീബുകുമാറിന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക