|    May 29 Mon, 2017 10:55 pm
FLASH NEWS

കഞ്ചാവ് കേസിലെ പ്രതി കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടു

Published : 10th August 2016 | Posted By: SMR

കായംകുളം: കഞ്ചാവ് കേസിലെ പ്രതി കോടതിയില്‍നിന്ന് ഓടിരക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ തമിഴ്‌നാട് സ്വദേശി കൃഷ്ണമൂര്‍ത്തി(29)യെ കായംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഓടിരക്ഷപ്പെട്ടത്.
വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതിനിടയില്‍ മാവേലിക്കര പോലിസാണ് കഴിഞ്ഞ ദിവസം കൃഷ്ണമൂര്‍ത്തിയെ പിടികൂടിയത്.
മാവേലിക്കര മജിസ്‌ട്രേറ്റ് കോടതിയുടെ ചാര്‍ജ് കായംകുളം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിനായതിനാല്‍ കൃഷ്ണമൂര്‍ത്തിയെ അഞ്ചു മണിയോടെ കോടതിയില്‍ ഹാജരാക്കി.
കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് നോട്ട് എഴുതുന്നതിനിടയില്‍ പോലിസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പ്രതിക്കു പിന്നാലെ പോലിസും നാട്ടുകാരും ഓടിയെങ്കിലും പിടികൂടാനായില്ല. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്റ് എന്നിവിടങ്ങളില്‍ പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day