|    Aug 24 Thu, 2017 1:08 am
FLASH NEWS

കഞ്ചാവ് കടത്ത്; യുവാവിന് അഞ്ചുവര്‍ഷം തടവും അരലക്ഷം പിഴയും

Published : 3rd August 2017 | Posted By: fsq

 

തൊടുപുഴ: കഞ്ചാവ് കടത്താ ന്‍ ശ്രമിച്ച കേസില്‍ പുത്തന്‍കുരിശ്  ചൂണ്ടി ചെറുചുളളിപറമ്പ് റഷീദിന്റെ മകന്‍ അബ്ദുര്‍ റസാഖിന് (32) അഞ്ചുവര്‍ഷം  ക ഠിന തടവും അര ലക്ഷം രൂപ പിഴയും തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ കെ സുജാത ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. ഒരു കിലോ ഇരുന്നൂറ്റിയമ്പത് ഗ്രാം (1.250കി) കഞ്ചാവ് കടത്തിയ കേസിലാണ് വിധി.  രണ്ടായിരത്തിപതിനഞ്ച് സപ്തംബര്‍ 24ന് ഉച്ചക്ക് മൂന്നര  മണിക്ക് അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിനീഷും പാര്‍ട്ടിയും കുമളി ചെക്ക്‌പോസ്റ്റില്‍  തമിഴ്‌നാട്ടില്‍ നിന്നും കാല്‍ നടയായി കേരളത്തിലേക്ക് പ്രവേശിക്കുന്നവരെയും വാഹനങ്ങളും മറ്റും പരിശോധന നടത്തി വരവെ തമിഴ്‌നാട് അതിര്‍ത്തി കടന്ന് നടന്നു വരികയായിരുന്ന പ്രതിയുടെ കൈവശമിരുന്ന ഓഫിസ് ബാഗ് പരിശോധിക്കവെയാണ് കഞ്ചാവ് കണ്ടെത്തിയത്. അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ ബാബു അന്വേഷണം നടത്തി ചാര്‍ജു ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം 12 സാക്ഷികളും 13 രേഖകളും ഹാജരാക്കി. േ്രപ്രാസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബഌക് പ്രോസിക്യൂട്ടര്‍ അഡ്വ.പി എച് ഹനീഫാ റാവുത്തര്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക