|    Jul 24 Mon, 2017 12:25 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കഞ്ചാവ് കടത്ത്: യാത്രക്കാരന് 15 വര്‍ഷം തടവ്

Published : 14th October 2016 | Posted By: SMR

ദോഹ: കഞ്ചാവ് യാത്രാ ബാഗില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഏഷ്യന്‍ യാത്രക്കാരനെ 15 വര്‍ഷത്തെ തടവിനും രണ്ട് ലക്ഷം റിയാല്‍ പിഴക്കും ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ആയിരം റിയാല്‍ കസ്റ്റംസ് ഫൈന്‍ അടക്കാനും ശിക്ഷാ കാലാവധിക്കു ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവായി.
നിരോധിത മയക്കുമരുന്ന് കൈവശം വയ്ക്കുകയും കസ്റ്റംസ് ഡ്യൂട്ടിയടക്കാതെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയെ കോടതിക്കു മുമ്പാകെ ഹാജരാക്കിയത്. മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ 1, 2, 34, 44, 49 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചാര്‍ത്തിയിരുന്നത്.
യാത്രാ ബാഗുകള്‍ പരിശോധിക്കുന്നതിനിടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനാണ് യാത്രക്കാരനില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. ഒരു കാര്‍ട്ടൂണും യാത്രാ ബാഗുമായി ചെക്കിങ് ഏരിയയിലേക്ക് പ്രവേശിച്ച യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ വിശദമായി പരിശോധിക്കുകയായിരുന്നു.
കാര്‍ട്ടണിനുള്ളില്‍ വ്യത്യസ്ത വര്‍ണങ്ങളിലുള്ള കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മൂന്ന് കിലോക്കടുത്ത് തൂക്കം വരുന്ന കഞ്ചാവിനു 7,25,000 റിയാല്‍ മാര്‍ക്കറ്റ് വില കണക്കാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക