കഞ്ചാവ് കടത്ത്; മൂന്ന് യുവാക്കള്‍ പിടിയില്‍
Published : 28th November 2015 | Posted By: SMR
നെടുങ്കണ്ടം: ബോഡിമെട്ട് ചെക്ക്പോസ്റ്റിലൂടെ കടത്താന്‍ ശ്രമിച്ച 250 ഗ്രാം കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയില്‍. എറണാകുളം സ്വദേശികളായ ഏകുന്നം കരിവിളക്കുടിയില് ഷാജി (21), അരീക്കല്‍ റസാഖ് (21), നെല്ലിക്കുഴി ഇടയാലിക്കുടിയില് അഷ്കര്‍ (21) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച രാത്രി 11ഓടെ വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.
കമ്പത്തു നിന്നു ചായ കുടിക്കുന്നതിനിടെ പരിചയപ്പെട്ട തമിഴ്നാട് സ്വദേശിയില്‍ നിന്നാണ് രണ്ടായിരം രൂപയ്ക്ക് കഞ്ചാവ് വാങ്ങിയതെന്ന് ഇവര്‍ മൊഴി നല്കി. കോളജില്‍ പഠന സമയത്ത് ആരംഭിച്ച കഞ്ചാവ് ഉപയോഗം നിര്‍ത്താന്‍ കഴിയുന്നില്ലെന്നും ഇവര്‍ പറയുന്നു. പിടിയിലാവുമ്പോഴും ഇവര്‍ കഞ്ചാവ് ലഹരിയിലായിരുന്നു. സുഹൃത്തിന് പെണ്ണു കാണാന്‍ പോവുകയാണെന്ന് ധരിപ്പിച്ചാണ് കൊല്ലത്തു നിന്ന് കാര്‍ വാടകയ്ക്കെടുത്തത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ വൈ. പ്രസാദ്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി. ചന്ദ്രന്‍കുട്ടി, റേഞ്ച് ഓഫീസര്‍മാരായ അരുണ്‍കുമാര്‍, സുധീര്‍ മുഹമ്മദ്, ഷിയാദ്, ബെന്നി ജോസഫ്, മനോജ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.