|    Jul 25 Tue, 2017 4:26 pm
FLASH NEWS

കഞ്ചാവ് കടത്ത്; മൂന്നുപേര്‍ പിടിയില്‍

Published : 28th August 2016 | Posted By: SMR

കല്‍പ്പറ്റ: കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്നു വയനാട്ടിലേക്ക് കഞ്ചാവ് കടത്തുകയായിരുന്ന മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു.
പുല്‍പ്പള്ളി കൃഗന്നൂരില്‍ വച്ചാണ് ബൈരക്കുപ്പ സ്വദേശികളായ അപ്പു, ശിവലിംഗം, സീതാമൗണ്ട് അംബേദ്കര്‍ കോളനിയിലെ ബാലന്‍ എന്നിവര്‍ പിടിയിലായത്. ഇവരില്‍ നിന്നു നാലേകാല്‍ കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തി. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
നാര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ കെ ജയചന്ദ്രന്‍, പി അബ്ദുറഹിമാന്‍, പ്രമോദ്, പത്മനാഭന്‍, ഉസ്മാന്‍, ഹക്കീം, പുല്‍പ്പള്ളി പോലിസ് ഇന്‍സ്‌പെക്ടര്‍ പി അബ്ദുല്‍ ബഷീര്‍, സബ് ഇന്‍സ്‌പെക്ടര്‍ ടി പി മാത്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക