|    Jan 19 Thu, 2017 8:38 pm
FLASH NEWS

കഞ്ചാവ് കടത്ത് കേസ്: മധ്യവയസ്‌കന് 10 വര്‍ഷം കഠിന തടവും പിഴയും

Published : 30th September 2016 | Posted By: Abbasali tf

തൊടുപുഴ: ഒരുകിലോ നൂറ് ഗ്രാം കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ കോട്ടയം ജില്ലയില്‍ പേരൂര്‍ വില്ലേജില്‍ അരങ്ങത്തുമാലില്‍ വീട്ടില്‍ മുരുകന്‍ (51) 10 വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും തൊടുപുഴ എന്‍. ഡി. പി. എസ്. സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്. ഷാജഹാന്‍ ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. 2015 ആഗസ്ത് 23നാണ് സംഭവം. രാവിലെ ഒമ്പതിന് പാലാ ളാലം പാലത്തിനു സമീപമുള്ള വെയിറ്റിങ് ഷെഡ്ഡില്‍ പ്രതി കഞ്ചാവുമായി എത്തുന്നെന്ന രഹസ്യ വിവരം കോട്ടയം എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസാണ് നല്‍കിയത്. തുടര്‍ന്ന് പാലാ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജയ് വി ടിയും സംഘവും സ്ഥലത്തെത്തി പ്രതിയെ തടഞ്ഞു നിര്‍ത്തി. പ്രതിയുടെ കൈവശമിരുന്ന ബിഗ്‌ഷോപ്പറില്‍ നിന്ന് ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് കണ്ടെത്തകയായിരുന്നു. പാലാ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അജയ് വി ടി തന്നെ അന്വേഷണം നടത്തി ചാര്‍ജ് ചെയ്ത  കേസില്‍ പ്രോസിക്യൂഷന്‍ ഭാഗം എട്ടു സാക്ഷികളും 14 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി എച്ച് ഹനീഫാ റാവുത്തര്‍ ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക