|    Oct 22 Sun, 2017 5:02 am

കഞ്ചാവ് കടത്ത്; കുമളിയിലും വണ്ടിപ്പെരിയാറിലുമായി മൂന്നുപേര്‍ പിടിയില്‍

Published : 29th August 2016 | Posted By: SMR

വണ്ടിപ്പെരിയാര്‍: കഞ്ചാവ് കടത്തിയ മൂന്നുപേര്‍ കുമളിയിലും വണ്ടിപ്പെരിയാറിലുമായി പിടിയിലായി. അരക്കിലോ കഞ്ചാവുമായി യുവാവ് വണ്ടിപ്പെരിയാറില്‍ എക്‌സൈസ് അറസ്റ്റുചെയ്തു. ആലപ്പുഴ അരൂര്‍ സ്വദേശി പ്രിയദര്‍ശന്‍ (30) ആണ് അറസ്റ്റിലായത്. കമ്പത്തുനിന്നും കഞ്ചാവു വാങ്ങി തിരികെ പോകുമ്പോഴാണ് പിടികൂടുന്നത്.
അയ്യായിരം രൂപ വില നല്‍കിയാണ് കമ്പത്തുനിന്നും കഞ്ചാവു വാങ്ങിയതെന്ന് ഇയാള്‍ പറഞ്ഞു. അരൂരിലുള്ള അഞ്ചു പേര്‍ ആയിരം രൂപാ വീതം സ്വരൂപിച്ച് ഇയാളെ കമ്പത്തിന് അയക്കുകയായിരുന്നു. കഞ്ചാവിന്റെ മണം വരാതിരിക്കാന്‍ പെര്‍ഫ്യൂം കഞ്ചാവ് പൊതിയില്‍ അടിച്ചിരുന്നു. പെര്‍ഫ്യൂം ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ നിന്നും കണ്ടെടുത്തു.വണ്ടിപ്പെരിയാര്‍ എക്‌സൈസസ് ഇന്‍സ്‌പെകടര്‍  സുനില്‍രാജ് സി.കെയുടെ നേതൃത്വത്തിലുള്ള റെയ്ഡില്‍ പ്രിവന്റീവ് ഓഫിസര്‍ പി.ഡി സേവ്യര്‍, സി.പി. കൃഷ്ണകുമാര്‍, ഹാപ്പിമോന്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ രാജ്കുമാര്‍, അനീഷ്, ജോബി തോമസ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ സ്റ്റെല്ലഉമ്മന്‍, ശ്രീദേവി എന്നിവര്‍ പങ്കെടുത്തു.  പ്രതിയെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കഞ്ചാവുമായി വന്ന രണ്ടുപേരെയാണ് രണ്ടു കേസുകളിലായി കുമളി ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. തിരുവല്ല  സ്വദേശി വിക്രമന്‍ (43) തേനി ആണ്ടിപ്പെട്ടി സ്വദേശി മുത്തയ്യ (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിക്രമന്റെ കൈയ്യില്‍ നിന്നും 200 ഗ്രാം കഞ്ചാവ് പിടികൂടി. മുത്തയ്യയുടെ കൈയില്‍ നിന്നും 30 പൊതികളിലായി 100 ഗ്രാം ഗഞ്ചാവ് പിടികൂടി.  പ്രതികളെ മേല്‍നടപടിക്കായി വണ്ടിപ്പെരിയാര്‍ റേഞ്ചാഫീസില്‍ ഏല്‍പ്പിച്ചു. എക്‌സൈസസ് ഇന്‍സ്‌പെകടര്‍  റ്റി. ആര്‍. സെല്‍വരാജന്‍ പ്രിവന്റീവ് ഓഫിസര്‍ എം എസ് മധു, കെ ബി ബഷീര്‍., സി പി കൃഷ്ണകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജയന്‍ പി ജോണ്‍, സുധീര്‍ മുഹമ്മദ്, ഉണ്ണിമോന്‍ മൈക്കിള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക