|    Oct 22 Sun, 2017 3:03 am

കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയില്‍

Published : 14th July 2017 | Posted By: fsq

 

മേപ്പാടി: ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. വടുവന്‍ചാല്‍ സ്വദേശി അഖില്‍ ജോയി(24)യെയാണ് ഇന്നലെ വൈകീട്ട് പെരിക്കല്ലൂര്‍ ഭാഗത്തുവച്ച് സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രനും സംഘവും പിടികൂടിയത്. ഇതിനു മുമ്പ് മലപ്പുറം പോലിസ് രണ്ടു കിലോഗ്രാം കഞ്ചാവുമായി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ആ കേസിന്റെ വിചാരണ വടകര എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതിയില്‍ നടന്നുവരികയാണ്. വടുവന്‍ചാല്‍, അമ്പലവയല്‍ ഭാഗത്തെ സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് അഖിലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഞ്ചാവ് കടത്താനുപയോഗിച്ച കെഎല്‍ 73 9597 നമ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫിസര്‍മാരായ കെ വി ഷാജിമോന്‍, കെ കെ അബ്ദുല്‍ അസീസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ വിജിത്ത് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക