|    Jun 23 Sat, 2018 2:20 am
FLASH NEWS

കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയില്‍

Published : 11th May 2017 | Posted By: fsq

 

കൊല്ലം: കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാവ് പിടിയിലായി. മൈലാപ്പൂര് വയലില്‍ പുത്തന്‍ വീട്ടില്‍ സജാദ്(24) ആണ് എക്‌സൈസ് ഷാഡോ ടീമിന്റെ വലയിലായത്. ഇയാളില്‍ നിന്നും 34 പൊതികഞ്ചാവ് പിടിച്ചെടുത്തു. ഉമയനല്ലൂര്‍ ബാലസുബ്രമണ്യ സ്വാമി ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും വ്യാപകമാണെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇവിടം പ്രത്യേക ഷാഡോ ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് സജാദ് കഞ്ചാവുമായി ബൈക്കിലെത്തുന്നതും പിടിയിലാകുന്നതും. നാലു വര്‍ഷമായി കഞ്ചാവുപയോഗിക്കുന്ന ഇയാള്‍ തുടര്‍ന്ന് വിതരണത്തിലേക്കും തിരിയുകയായിരുന്നു. ഫോണിലൂടെ കച്ചവടമുറപ്പിച്ച ശേഷം പൊതികളുമായി എത്തി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാണ് ഇയാളുടെ രീതി. ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss